KOYILANDY DIARY

The Perfect News Portal

കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്ക

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടുവണ്ണൂരിലെ എൻ.എഫ്.എസ്.എ. ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം കൊയിലാണ്ടിയിൽ നടന്ന ചർച്ചയെ തുടർന്ന്  പിൻവലിച്ചു. കോഴിക്കോട് ജില്ലാ സൻ ചാർജ്. ടി.കെ.രാജന്റെ (സി.ആർ.ഒ.നോർത്ത് ) നേതൃത്വത്തിൽ  നടന്ന ചർച്ചയിലയിലാണ് പരിഹാരമായത്.

ഗോഡൗണിലുണ്ടായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. എല്ലാ റേഷൻ കടകൾക്കും ഭക്ഷ്യധാന്യങ്ങൾ തൂക്കി നൽകണം എന്ന നിർദേശം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും, പരാതികളും  നിയമ നടപടികളും  നിരുപാധികം പിൻവലിച്ചു.  ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ റേഷൻ മുടങ്ങുന്ന സാഹചര്യം’ ഉണ്ടാകാതെ ചർച്ച ചെയ്ത് പരിഹരിക്കും.

അനുരഞ്ജന ചർച്ചയിൽ ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് പി.ജി. പ്രമോദ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ വി.പി. രാജീവൻ, സപ്ലൈകോ കൊയിലാണ്ടി അസി. മാനേജർ ടി.സി.രാജൻ, തൊഴിലാളികളെ പ്രതിനിധീകരിച്ച് സി. നാസർ (സി, ഐ.ടി.യു),  മുസ്സ പന്തീരാങ്കാവ് ഐ.എൻ.ടി.യു.സി, എ.ടി.അബു (എസ്.ടി.യു.), എ.സി. വിനോദൻ ( ബി.എം.എസ്), ടി.എം.ശശി.(എ.ഐ.ടി.യു.സി.),  കരാറുകാരനെ പ്രതിനിധീകരിച്ച് അബ്ദുൾ കരീം, റേഷൻ വ്യാപാരി സംഘടനകളെ പ്രതിനിധീകരിച്ച് ഇ. അബൂബക്കർ ഹാജി, കെ. പവിത്രൻ, പി. പവിത്രൻ, കെ.പി. അഷറഫ്, പി.കെ. ഗോപി എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *