KOYILANDY DIARY

The Perfect News Portal

കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

ബംഗളുരു: കന്നട നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നടന്റെ ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനകള്‍ പങ്കുവെച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ ആരാധകരുടെ വലിയ വൃന്ദമാണ് തടിച്ചുകൂടിയത്.

കന്നഡയിലെ പ്രശസ്ത നടന്‍ രാജ്കുമാറിന്‍റെ മകനാണ് പുനീത്. 30 ഓളം സിനിമകളില്‍ നായകനായി അഭിനയിച്ചിണ്ട്. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *