KOYILANDY DIARY

The Perfect News Portal

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത മഴയ‌്ക്ക‌് സാധ്യത

തിരുവനന്തപുരം: തെക്ക‌ുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത‌് കൂടുതല്‍ ശക്തിപ്പെട്ടു. ബുധനാഴ‌്ച രാവിലെവരെ സംസ്ഥാനത്ത‌് കനത്ത മഴയുണ്ടാകും. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ കനത്ത മഴയ‌്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നല്‍കി. കടല്‍ പ്രക്ഷുബ‌്ധമാകും.

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35മുതല്‍ 55 കി.മീ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും മലയോര മേഖലയിലും അതിതീവ്രമഴയ‌്ക്ക‌് സാധ്യതയുണ്ട‌്.

ജാഗ്രത വേണമെന്ന‌് ദുരന്ത നിവാരണ അതോറിറ്റി കലക്ടര്‍മാര്‍ക്ക‌് നിര്‍ദേശം നല്‍കി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട‌് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട‌്. മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍റൂമുകള്‍ വെള്ളിയാഴ‌്ചവരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. മലയോര മേഖലയിലേക്ക‌് രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മധ്യഇന്ത്യയിലും വടക്ക‌് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *