KOYILANDY DIARY

The Perfect News Portal

കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി

രാമനാട്ടുകര > കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകരയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുടങ്ങി. രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്കിനുകീഴില്‍ ടൗണില്‍ ആരംഭിച്ച മാര്‍ക്കറ്റില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ടുപുസ്തകങ്ങളുള്‍പ്പെടെ 20  മുതല്‍ 40 ശതമാനംവരെ വിലക്കിഴിവില്‍ ലഭിക്കും.

സ്റ്റുഡന്റ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം  മെഹബൂബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ വിജയന്‍ പി മേനോന്‍ അധ്യക്ഷനായി. സഹകരണ ജോ. രജിസ്ട്രാര്‍ എ അബ്ദുള്‍ റഷീദ്  ആദ്യവില്‍പ്പന നിര്‍വഹിച്ചു.  അക്കരമണ്ണില്‍ ഷാജി ഏറ്റുവാങ്ങി. ജയന്‍ നന്മണ്ട, എം ഹരിഹരന്‍, കെ എം ബഷീര്‍, എം ഗിരീഷ്, എം പി മോഹനന്‍, കെ സുധീഷ്, കെ സുനില്‍ എന്നിവര്‍ സംസാരിച്ചു. യു സൈതലവി സ്വാഗതവും പി  മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *