KOYILANDY DIARY

The Perfect News Portal

കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

വടകര: വടകരയില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവെത്തിക്കുന്ന യുവാവ് പിടിയില്‍. അയനിക്കാട് കളരിപ്പടിയില്‍ സോളമനെയാണ് (23) ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1,200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മംഗലാപുരത്ത് നിന്ന് ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. വടകര മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന കണ്ണിയില്‍ പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *