KOYILANDY DIARY

The Perfect News Portal

ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസിലുള്ള അത്താണി ബസ് വെയിറ്റിംഗ് ഷെഡ് പന്തീരാങ്കാവ് അരികിൽ വച്ചാണ് പിടികൂടിയത്.
പൊറ്റമ്മൽ ഹൗസിൽ പി.സരൺ (21) ആണ് പിടിയിലായത്. വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് കടത്തുമായി ബന്ധമുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സി ഐ സജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.
പരിശോധനയ്ക്ക് പ്രിവന്റീവ്  ഓഫീസർമാരായ റഷീദ് കെ പി, ബിജുമോൻ ടിപി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. അജിത്ത്, എ.അനുരാജ്  എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *