KOYILANDY DIARY

The Perfect News Portal

ഐ.എസ് ബന്ധമുള്ള അഞ്ച് പേരെ പോലീസ് പിടികൂടി

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് പിടികൂടി. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു.

തുര്‍ക്കിയില്‍ നിന്നും തിരിച്ചെത്തിയവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് ഐ.എസ് പരിശീലനം ലഭിച്ചുവെന്നാണ് കരുതുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിദേശത്ത് പോയ ഇവര്‍ സിറിയയിലെത്തി പരിശീലനത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *