KOYILANDY DIARY

The Perfect News Portal

ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്‌: തൊഴിലാളി-കർഷക-ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ജനദ്രോഹ പരമായി നടപ്പാക്കാൻ ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ തൊഴിലാളികളും കൃഷിക്കാരും അതിനെതിരെ 1982 ജനുവരി 19ന് നടത്തിയ സമരത്തിൻ്റെ ഓർമ പുതുക്കിയായിരുന്നു സദസ്സ്‌. സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു എന്നിവ സംയുക്തമായാണ്‌ സംഘടിപ്പിച്ചത്‌. കർഷക സംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനംചെയ്തു. സി പി സുലൈമാൻ, പി കെ സന്തോഷ്, വി പി മനോജ് എന്നിവർ സംസാരിച്ചു. സുരേഷ് കുമാർ സ്വാഗതവും, എം പി സുരേഷ് നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *