KOYILANDY DIARY

The Perfect News Portal

എൽ എസ് എസ് വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി : കോതമംഗലം ഗവ : എൽ പി സ്കൂൾ 2020-21വർഷ എൽ എസ് എസ് വിജയികളായ 37 വിദ്യാർത്ഥികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ് ജേതാക്കളായ ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന ആമിന ഐറിൻ, ആയിഷ റസ എന്നിവരെയും അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കോടി അധ്യക്ഷയായി. ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ. പി പി,ബി പി സി യൂസഫ് കൗൺസിലർ മാരായ ദൃശ്യ, വത്സൻ, പി ടി എ പ്രസിഡണ്ട് അനിൽകുമാർ, എസ് എം സി ചെയർമാൻ പി.എം. ബിജു , മുൻ പ്രധാനധ്യാപിക ഇന്ദിര ടി കെ പ്രധാനധ്യാപകൻ രവി  കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *