KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ഡിവൈഡർ: വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു

കൊയിലാണ്ടി: സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊയിലാണ്ടിയിലെ ഡിവൈഡർ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപടകടങ്ങൾ തുടർക്കഥയാവുകയാണ്. ഇന്നലെ രാത്രിയും ഡിവൈഡറിൽ തട്ടി അപകടമുണ്ടായി. മണിയുർ സ്വദേശിയായ മൊയ്തീൻ 22 ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ പരിക്കേറ്റത്. പാലക്കാട് നിന്നും വരുമ്പോൾ പുലർച്ചെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിച്ച കുറവും, റിഫ്ലക്ടർ ഇല്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നു. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ദാരുണമായ അപകടങ്ങൾ ഇനിയും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *