KOYILANDY DIARY

The Perfect News Portal

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന പതിമൂന്ന് അധ്യാപകർക്കു യാത്രയയപ്പ് ‘സമാദരം” പരിപാടി സംഘടിപ്പിച്ചു. വി.എം. രാമചന്ദ്രൻ, ആർ. കെ. ദീപ, പി. നളിനി, കെ. ഗീത, പി.എ പ്രേമചന്ദ്രൻ, പി.ഉഷാകുമാരി, എം. ഊർമിള, പി.പി. അസ്സൻ കോയ, ടി.കെ. ബാബു, ടി.കെ. തങ്കം, വി. സുജിതാ കുമാരി, സി.കെ. പി.കെ. മുഹമ്മദ് കോയ എന്നിവർക്കാണ് യാത്രയയപ്പു നൽകിയത്.കാനത്തിൽ ജമീല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ എം.എൽ.എ മാരായ കെ. ദാസൻ, പി. വിശ്വൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. എസ്.എസ്.ജി. ചെയർമാൻ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജി. ബൽരാജ്, പി. വൽസല, അഡ്വ.പി. പ്രശാന്ത്, പി.സി ഗീത, ബിജേഷ് ഉപ്പാലക്കൽ, പി.ചന്ദ്രശേഖരൻ, സി. ജയരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *