KOYILANDY DIARY

The Perfect News Portal

എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ശുചീകരിച്ചു

കോഴിക്കോട് : ജില്ലയിലെ ഡിപ്പോകള്‍ കേന്ദ്രീകരിച്ച്‌ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ശുചീകരിച്ചു. കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പ്പാലം, തിരുവമ്പാടി, താമരശ്ശേരി ഡിപ്പോകളിലാണ് എസ്‌.എഫ്.ഐ. ശുചീകരണം നടത്തിയത്.

ജില്ലാ പ്രസിഡന്റ് ആര്‍. സിദ്ധാര്‍ഥ്, ജില്ലാ ജോയന്റ് സെക്രട്ടറി ബി.സി. അനുജിത്ത്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് സാദിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസഫ് വി. സോജന്‍, കെ.സി. ആദര്‍ശ് തുടങ്ങിയവര്‍ വിവിധകേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *