KOYILANDY DIARY

The Perfect News Portal

എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള ചുവരെഴുത്തുകള്‍ ശരിയല്ല. ഒരു കോളജിലെ എല്ലാ വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ ഉള്‍ക്കൊളളമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *