KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ

തിരുപ്പൂര്‍: തമിഴ്നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ[23] കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ വെറുതെ വിട്ടു. യുവതിയുടെ അമ്മയും അമ്മാവനും അടക്കം മൂന്ന് പ്രതികളെയാണ് വെറുതെ വിട്ടത്.

ശങ്കറിന്റെ ഭാര്യ പിതാവടക്കം ആറ് പേര്‍ക്കാണ് വധശിക്ഷ. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൗസല്യയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ പതിനൊന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യയെ ദലിത് വിഭാഗക്കാരനായ ശങ്കര്‍ വിവാഹം കഴിച്ചതാണ് കൊലക്ക് കാരണം. തമിഴ്നാട് ഉദുമല്‍പേട്ടയില്‍ 2016 മാര്‍ച്ച്‌ പതിമൂന്നിനാണ് സംഭവം.

പൊളാച്ചിയിലെ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്റിന് സമീപം ജനങ്ങള്‍ നോക്കിനില്‍ക്കെ ശങ്കറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരെയും ചേര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്. ഭാര്യയായ കൗസല്യക്ക് ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!