KOYILANDY DIARY

The Perfect News Portal

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത് കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത് തടവുശിക്ഷയുള്‍പ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു.

ഹോട്ടലുകള്‍, റെസ്റ്റൊറന്റുകള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ മിനറല്‍ വാട്ടറിന് പരമാവധി വിലയേക്കാള്‍ ഈടാക്കാറുണ്ട്. ഇത് നികുതി വെട്ടിപ്പാണെന്ന് കേന്ദ്രം അറിയിച്ചു. നിശ്ചിത തുക നല്‍കിയാണ് കുപ്പിവെള്ളം വാങ്ങുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പരമാവധി വിലയിലോ അതില്‍ താഴെയോ വില്‍ക്കാം. എന്നാല്‍ എംഎര്‍പിയിലും അധികം തുക ഈടാക്കിയാല്‍ സേവന നികുതി, വില്‍പ്പന നികുതി എന്നിവയില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36-ാം വകുപ്പു പ്രകാരം 25,000 ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമാക്കുകയോ ഒരുവര്‍ഷം തടവോ ഇതുരണ്ടുംകൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *