KOYILANDY DIARY

The Perfect News Portal

എസ്‌എഫ്‌ഐ ഇന്ന് പ്രതിരോധ സംഗമം നടത്തും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സാസ്‌കാരിക സദസ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മഹാപ്രതിരോധം എന്ന് പേരിട്ട പരിപാടി പ്രമുഖ സിനിമാപ്രവര്‍ത്തകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യും.

തെറ്റിനേക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്‌കാരിക കൂട്ടായ്മ്മ സംഘടിപ്പിക്കുന്നത്. എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കൊളേജിന് മുന്നിലാണ് എസ്‌എഫ്‌ഐ ഇന്ന് പ്രതിരോധ സംഗമം നടത്തുന്നത്. അഖിലിന് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് അപവാദ പ്രചാരണങ്ങള്‍ നടക്കുന്നു എന്ന വാദമുയര്‍ത്തിയാണ് മഹാപ്രതിരോധം എന്ന പേരില്‍ എസ്‌എഫ്‌ഐ പ്രതിരോധ സംഗമം നടത്തുന്നത്.

Advertisements

യൂണിവേഴ്‌സിറ്റി കൊളേജുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളില്‍ ബദല്‍ പ്രചാരണം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് മഹാപ്രതിരോധം സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങില്‍ അധ്യാപകരും മുന്‍ അധ്യാപകരും പരിപാടികള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *