KOYILANDY DIARY

The Perfect News Portal

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ മാനേജരാണ് അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ച്‌ 17 കോടിയുടെ സാമ്പത്തിക തട്ടിപ്പ് സ്ഥാപനം നടത്തിയതായി എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയം നടത്തുന്ന തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ മാനേജരാണ് സാമ്ബത്തിക തട്ടിപ്പില്‍ അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്ഥാപനം 17.3 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് സീനിയര്‍ മാനേജരെ അറസ്റ്റ് ചെയ്തത്.റസിഡന്‍റ് ഇന്ത്യക്കാരായ ആളുകള്‍ക്ക് ഒരു പാസ്പോര്‍ട്ടില്‍ പരമാവധി 25,000 രൂപയുടെ വിദേശനാണയ വിനിമയമേ നടത്താന്‍ പാടുളൂവെന്നാണ് നിയമം. എന്നാല്‍ ഈ പരിധി ലംഘിച്ചുകൊണ്ട് ക‍ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ഥാപനം നടത്തിയത് രണ്ടായിരത്തിലധികം ഇടപാടുകളാണ്.

Advertisements

സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും വ്യാപക ക്രമക്കേടും കണ്ടെത്തി. സാമ്ബത്തിക തട്ടിപ്പിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെയും തീവ്രവാദ സംഘടനകളുടെയോ സഹായമുണ്ടോയെന്നും അന്വേഷിക്കും.

വിമാനത്താവളങ്ങളിലെ എല്ലാ പരിശോധനകളും കടന്ന് യാത്രക്കാര്‍ വിശ്രമിക്കുന്ന സെക്യൂരിറ്റി ഹോള്‍ഡ് ഏരിയകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ വേണ്ട രീതിയില്‍ പരിശോധനകള്‍ നടക്കാറില്ലാത്തതും തട്ടിപ്പിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായി. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നാണ് എയര്‍ കസ്റ്റംസും എന്‍ഫോ‍ഴ്സ്മെന്‍റും അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *