KOYILANDY DIARY

The Perfect News Portal

ഉള്ള്യേരിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: ഉള്ള്യേരി പുത്തഞ്ചേരിയിൽ ഭ്രാന്തൻ നായയുടെ കടിയേറ്റ്  സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി. പുത്തഞ്ചേരി കൂട്ടാക്കൂൽ ശുഭ (48), പുതിയോട്ടിൽ അനിത (46), കക്കാടൻ കണ്ടിഅനിത (48) തമിൾനാട് സ്വദേശി തങ്കരാജ്. 38, വെള്ളറച്ചം കണ്ടിമീത്തൽ അതുൽ രാജ്-16. ഷിനിജ (30), തുടങ്ങിയവരെയാണ് മെഡി കോളെജിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്തും നിൽക്കുകയായിരുന്നവർക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ ഭ്രാന്തൻ നായ പാഞ്ഞടുക്കുകയായിരുന്നു. ഒടുവിൽ തങ്കരാജും നാട്ടുകാരും ചേർന്ന് നായയെ അടിച്ചു കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *