KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി:  ശാരീരികമായോ മാനസികമായോ ഉള്ള വെല്ലുവിളികള്‍ നിമിത്തം പൊതു സമൂഹത്തില്‍ നിന്ന് അകന്ന് വീടുകളില്‍ മാത്രമായി ഒതുങ്ങിക്കൂടിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന സാഫല്യം പദ്ധതിയുടെ ഭാഗമായി പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.

കൊയിലാണ്ടി കണയങ്കോടില്‍ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.പി.രമണി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. ബി.പി.ഒ. പന്തലായനി ഒ.ഗിരി, ബി.ആര്‍.സി. ട്രെയിനര്‍ കെ.എം.ലൈല, ആര്‍.കെ.ഇസ്മയില്‍, ബി.സില്‍ജ, സി.സജിനി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *