KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം; കുമ്മനം രാജശേഖരന്‍

കൊയിലാണ്ടി> അഴിമതിയുടേയും ദുര്‍ഭരണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്തി സ്ഥാനം രാജിവെച്ച് തെരെഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമമനം രാജശേഖരന്‍ പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് വിമോചന യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. ഇക്കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.ഫും തുല്യമാണ് കുമ്മനം പറഞ്ഞു.നേരത്തേ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്ത് വച്ച് കുമ്മനത്തെ സ്വീകരിച്ച് തുറന്ന വാഹനത്തില്‍ മുദ്രാവാക്യങ്ങളുടേയും ബാന്റ് വാദ്യങ്ങളുടേയും അകമ്പടിയോടുകൂടി പൊതു സമ്മേളന നഗരിയായ പുതിയ ബസ്റ്റാന്റ് പരിസരത്തേക്ക് ആനയിക്കുകയായിരുന്നു. വായനാരി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി ഗോപാല കൃഷ്ണന്‍, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.