KOYILANDY DIARY

The Perfect News Portal

ഉമേഷ് കൊല്ലം സംവിധാനം ചെയ്ത “കണ്ണാലെ ” ഷോർട്ട് ഫിലിം പ്രിവ്യൂ ഷോ

കൊയിലാണ്ടി: ഉമേഷ് കൊല്ലം സംവിധാനം ചെയ്ത “കണ്ണാലെ ” ഷോർട്ട് ഫിലിം പ്രിവ്യൂ ഷോ കൊല്ലം അളകയിൽ വെച്ച്  കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഋഷി ക്രിയേഷൻസിൻ്റെ ബാനറിൽ നന്തി പ്രകാശാണ് രചന നിർവ്വഹിച്ചത്. നാടക് ജീല്ലാ പ്രസിഡൻ്റ് തങ്കയം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നാടക് ജില്ലാ സെക്രട്ടറി എൻ.വി. ബിജു, യു.കെ. രാഘവൻ മാസ്റ്റർ, എം. നാരായണൻ മാസ്റ്റർ, ഷാജി വലിയാട്ടിൽ, രവീന്ദ്രൻ മുചുകുന്ന്, വി.കെ രവി, എൻ. വി. വത്സൻ മാസ്റ്റർ, കാശി പൂക്കാട്, വിനീത് തിക്കോടി, രമേഷ് രംഗഭാഷ എന്നിവർ സംസാരിച്ചു. തുടർന്ന് സിനിമയുടെ പ്രദർശനവും, ഉണ്ടായിരുന്നു. കാലിക പ്രസക്തിയുള്ള പ്രമേയമായിരുന്നു കണ്ണാലെയുടേത്.

Leave a Reply

Your email address will not be published. Required fields are marked *