KOYILANDY DIARY

The Perfect News Portal

ഇഫ്താർ സംഗമം നടത്തി

തിക്കോടി: രാജീവ് ഗാന്ധി പാലിയേറ്റീവ് സെന്റർ ഇഫ്താർ സംഗമം നടത്തി. പെരുമാൾപുരം ആശുപത്രി അങ്കണത്തിൽ നടന്ന സംഗമത്തിൽ പാലിയേറ്റീവ് വൊളന്റിയർമാരും ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീലസമദ് സംഗമം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയർമാൻ കെ.ടി. വിനോദ് അധ്യക്ഷനായി. റഊഫ് ബാഖവി കിഴിശ്ശേരി റംസാൻസന്ദേശം നടത്തി. പയ്യോളി നഗരസഭാ ചെയർമാൻ ഷഫീക്ക് വടക്കയിൽ മുഖ്യാതിഥിയായിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.കെ. അബ്ദുറഹിമാൻ, പി.എം. ഹരിദാസ്, തിക്കോടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ഷക്കീല, പഞ്ചായത്ത് അംഗം ബിനു കാരോളി, എം.പി. ഷിബു, മടത്തിൽ നാണു, അമ്പാടി ബാലൻ, പി. വിശ്വനാഥൻ, പി.വി. അഹമ്മദ്, ഡിവിഷൻ കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, കായിരികണ്ടി അൻവർ, ഷജ്മിന, അൻസില, സി.കെ. ഷഹനാസ്, പാലിയേറ്റീവ് കൺവീനർ ടി. ഖാലിദ്, ട്രഷറർ വി. ഹാഷിംകോയ തങ്ങൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *