KOYILANDY DIARY

The Perfect News Portal

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ യാഷ് എ.ജി.യെ അനുമോദിച്ചു

പന്തലായനിക്ക് അഭിമാനമായി രണ്ട് വയസ്സുകാരൻ.. കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ 2022 ഇടം നേടിയ യാഷ് എ.ജി.യെ ഡിവൈഎഫ്ഐ. അനുമോദിച്ചു. കൊയിലാണ്ടി പന്തലായനി വെള്ളിലാട്ട്താഴ ഗോകുലിന്റെയും, ആര്യയുടെയും മകനായ രണ്ട് വയസ്സുകാരൻ യാഷ് എ.ജി.യെയാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് വീട്ടിലെത്തി അനുമോദിച്ചത്. ഏത് ചോദ്യങ്ങൾക്കും നിമിഷനേരംകൊണ്ട് ആരെയും അമ്പരപ്പിക്കുന്ന മറുപടിയിലൂടെയാണ് യാഷ് ശ്രദ്ധേയനാകുന്നത്. രാജ്യത്തെ ഉന്നതസ്ഥാനിയർ ആരൊക്കെയെന്ന് ചോദിക്കേണ്ടതുള്ളൂ.. ഉടനെ കിട്ടും നല്ല വ്യക്തതയോടെയുള്ള മറുപടി.

കുട്ടിയിൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക കഴിവ് കണ്ടെത്തിയ രക്ഷിതാക്കൾ പഠനത്തിലും മറ്റും കൂടുതൽ ശ്രദ്ധിക്കുകയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേതാനുള്ള ശ്രമം നടത്തുകയായിരുന്നു. തുടർന്നാണ് ഈ ആംഗീകാരം നേടിയ വിവരം അധികൃതർ വീട്ടുകാരെ അറിയിക്കുന്നത്. അനുമോദന ചടങ്ങിൽ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖലാ സെക്രട്ടറി വി. എം. അജീഷ്, യൂണിറ്റ് സെക്രട്ടറി അമൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *