KOYILANDY DIARY

The Perfect News Portal

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്. ഫായിസ്, ജിതേഷ്, മനു എന്നിവര്‍ക്കാണ് ലുക്ക് ഔട്ട് നോട്ടീസ്.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫായിസിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *