KOYILANDY DIARY

The Perfect News Portal

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കൊയിലാണ്ടി. പന്തലായനി  സഹൃദയ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ  ക്ലാസ്സ്‌ സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് നേടിയ  K.  ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവജന ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എം. ഗോപി അദ്ധ്യക്ഷതവഹിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ക്ലാസ്സിന് നേതൃത്വം നൽകി.

3

വേദിയിൽ വെച്ച്  MSc. ഫിസിക്സിൽ ൽ മൂന്നാം റാങ്ക്  നേടിയ അനു മോഹൻ,  64-ാം നേഷണൽ ഗെയിംഗ്സിൽ പങ്കെടുത്ത നയന വിനോദ് എന്നിവർക്കും പ്ലസ്ടു-എസ്.എസ്.എൽ.സി. എന്നിവയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും വേദിയിൽ വെച്ച്  ഉപഹാരം നൽകി ആദരിച്ചു. കൂടാതെ ആദ്യമായി സ്കൂളിൽ പോകുന്ന എൽ.കെ.ജി. വിദ്യാർത്ഥികൾക്ക്  അസോസിയേഷൻ വർണ്ണ കുടകളും സമ്മാനിച്ചു. പരിപാടിയിൽ ശ്രീധരൻ അമ്പാടി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *