ആബിറിന് അഭിനന്ദന കത്തുകളുമായി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ
കൊയിലാണ്ടി: ചിങ്ങപുരം തന്റെ നോട്ട് ബുക്കിലെ പേജിൽ പരാതിയെഴുതി പോലീസ് സ്റ്റേഷനിലെത്തി മാതൃക സൃഷ്ടിക്കുകയും, ഏറെ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത മേപ്പയ്യൂർ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ആബിറിന് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ നാലാം ക്ലാസിലെ മുഴുവൻ കുട്ടികളും പ്രത്യേകം പ്രത്യേകം അഭിനന്ദന കത്തുകൾ തയ്യാറാക്കി ചിങ്ങപുരം പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തു.
സ്ക്കൂൾ ലീഡർ നിരഞ്ജന എസ്. മനോജ്, സ്ക്കൂൾ ഡപ്യൂട്ടി ലീഡർ എം.കെ. അദ്വൈത്, നാലാം ക്ലാസ് ലീഡർ ആയിഷ മെഹാന എന്നിവർ നേതൃത്വം നൽകി.