KOYILANDY DIARY

The Perfect News Portal

സാഹിത്യ സായഹ്നം സംഘിടിപ്പിച്ചു

കൊയിലാണ്ടി: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ 100 ആം വാർഷികത്തോനുബന്ധിച്ച് സൈരി ഗ്രന്ഥശാല വനിതാ വേദി തിരുവങ്ങൂരിൽ സാഹിത്യ സായഹ്നം സംഘിടിപ്പിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. കെ. ഗീത ഉദ്ഘാടനം ചെയ്തു.
സീതാ കാവ്യത്തിന്റെ കാലിക പ്രസക്തി എന്ന വിഷത്തെ ആസ്പദമാക്കി കന്മന ശ്രീധരൻ മാസ്റ്റർ സംസാരിച്ചു. തുടർന്ന് വനിതാവേദി അംഗങ്ങൾ സീതയുടെ ചിന്താ സഞ്ചാരങ്ങൾ എന്ന കാവ്യ ശില്പം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *