KOYILANDY DIARY

The Perfect News Portal

ആപ്പിള്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍

ഡൽഹി: ഫ്ലിപ്കാര്‍ട്ടും ആപ്പിളും ചേര്‍ന്ന് നടത്തുന്ന ആപ്പിള്‍ ഫെസ്റ്റില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍. ഐഫോണ്‍ 7 മുതല്‍ ഐഫോണ്‍ 5 എസിനു വരെ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6 ന് 7990 രൂപയും വിലക്കുറവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 7 32ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ക്ക് യഥാക്രമം 55,000, 65,000, 75,000 രൂപയ്ക്ക് ലഭിക്കും.

ഇതിനു പുറമെ ഫ്ലിപ്കാര്‍ട്ട് നല്‍കുന്ന എക്സേഞ്ച് ഓഫര്‍ 20,000 രൂപയാണ്. ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ വാങ്ങുന്നവര്‍ക്ക് 5 ശതമാനം ഇളവും നല്‍കും. എന്നാല്‍ ഐഫോണ്‍ 7 പ്ലസ് ഐഫോണ്‍ 6 എസ് ഹാന്‍ഡ്സെറ്റുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല.

ഈ ഫോണുകള്‍ക്ക് ഫ്ലിപ്കാര്‍ട്ടിന്റെ 23,000 രൂപ വരെ എക്സേഞ്ച് ഓഫര്‍ ലഭിക്കും. ഐഫോണ്‍ 6 ,16 ജിബിയ്ക്ക് 5000 രൂപ ഇളവ് നല്‍കുന്നുണ്ട്. എക്സേഞ്ച് ഓഫറായി 24,000 രൂപയുടെ ഇളവും ലഭിക്കും. അതേസമയം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ഐഫോണ്‍ 5 എസ് ഫ്ലിപ്കാര്‍ട്ട് ആപ്പിള്‍ ഫെസ്റ്റില്‍ കേവലം 4,999 രൂപയ്ക്ക് ലഭിക്കും. 19,999 രൂപ വിലയുള്ള ഹാന്‍ഡ്സെറ്റിനു ഫ്ലിപ്കാര്‍ട്ട് 15,000 രൂപ വരെ എക്സേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഇതോടെ 4999 രൂപ നല്‍കിയാല്‍ ഐഫോണ്‍ 5എസ് സ്വന്തമാക്കാം. ആപ്പിള്‍ വാച്ചുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *