KOYILANDY DIARY

The Perfect News Portal

ആന്തട്ട പരദേവതാ ക്ഷേത്ര ശ്രീകോവിലിന് കട്ടിളവെയ്ക്കല്‍ കര്‍മ്മം നടന്നു

കൊയിലാണ്ടി : മേലൂരില്‍ ചിരപുരാതനമായ ആന്തട്ട പരദേവതാക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടിളവെയ്ക്കല്‍ കര്‍മ്മം നടന്നു.തന്ത്രി ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും മുഖ്യശില്പി വിനോദനാശാരിയുടെ നേതൃത്വത്തിലും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു കട്ടിളവെയ്ക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ കെ. കുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീമദ് സുന്ദരാനന്ദജി മഹാരാജ് അനുഗ്രപ്രഭാഷണം നടത്തി. കെ. വി. രാമചന്ദ്രന്‍ സ്വാഗതവും കെ.മധു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *