KOYILANDY DIARY

The Perfect News Portal

ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം; ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ട്ട​യം: തിരുവാതുക്കലില്‍ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ‌് മാഫിയ വീടുകയറി ആക്രമിച്ചു. തി​രു​വാ​തു​ക്ക​ല്‍ മാ​ന്താ​റ്റി​ല്‍ പ്രീ​മി​യ​ര്‍ കോ​ള​ജി​നു സ​മീ​പം ക​ള​ത്തൂ​ത്ത​റ മെ​ഹ​ബൂ​ബി​ന്‍റെ വീ​ടാ​ണ് അക്ര​മി സം​ഘം ത​ക​ര്‍​ത്ത​ത്. മെ​ഹ​ബൂ​ബ്, അ​യ​ല്‍​വാ​സി കാ​ര്‍​ത്തി​ക്(24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്ക് ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച്‌ അ​ടി​യേ​റ്റ കാ​ര്‍​ത്തി​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, മെ​ഹ​ബൂ​ബ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഞായറാഴ്ച വൈ​കു​ന്നേ​രം 4.30-നാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​ഫി​യ സം​ഘ​വും നാ​ട്ടു​കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പ്രതി​കാ​രം ചോ​ദി​ക്കാ​ന്‍ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ന്പി​വ​ടി​യും, വ​ടി​വാ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം വീ​ടി​നു​ള്ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ളും, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സം​ഘം ത​ല്ലി​ത്ത​ക​ര്‍​ത്തു. വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് അ​ടി​ച്ചു ത​ക​ര്‍​ത്തു. സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ കാ​ര്‍​ത്തി​ക്കി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ക​യും, നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തതോ​ടെ സം​ഘം രക്ഷ​പ്പെ​ട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *