KOYILANDY DIARY.COM

The Perfect News Portal

ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് വീട്ടിലെത്തി

കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. ര‍‍‍ഞ്ജി ടീമില്‍ കളിക്കുകയെന്നതാണ് ഇനി തന്‍റെ ലക്ഷ്യം എന്ന് ശ്രീശാന്ത് പറഞ്ഞു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയ ശ്രീശാന്തിനെ അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ മാലയിട്ട് വരവേറ്റു. ആറ് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ നീതിപീഠം കനിഞ്ഞതില്‍ സന്തോഷമെന്ന് ശ്രീശാന്ത് പറഞ്ഞു.

ഒരിക്കലും പരിശീലനം മുടക്കാത്തതിനാല്‍ തിരികെ മൈതാനത്ത് എത്താന്‍ ആകുമെന്ന പൂര്‍ണവിശ്വാസത്തിലാണ് ശ്രീശാന്ത്. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുക എന്നത് അത്ഭുതമാവാമെങ്കിലും ര‌ഞ്ജി ക്രിക്കറ്റില്‍ കളിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

18ന് ചേരാനിരിക്കുന്ന ബിസിസിഐ ഉന്നതാധികാരസമിതി യോഗത്തിലും കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുമെന്നാണ് ശ്രീശാന്തിന്‍റെ പ്രതീക്ഷ. നെറ്റിയില്‍ പരിക്കേറ്റതിനാല്‍ പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷമാകും ശ്രീശാന്ത് പരിശീലനത്തിനിറങ്ങുക.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!