KOYILANDY DIARY

The Perfect News Portal

അഭിമന്യുവിനെ കുത്തികൊന്ന എസ്‌ഡിപിഐ ക്രിമിനലുകള്‍ രണ്ട്‌ വിദ്യാര്‍ത്ഥികളെ കൂടി വെട്ടി

ആലപ്പുഴ: മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തികൊന്ന എസ്‌ഡിപിഐ ക്രിമിനലുകള്‍ രണ്ട്‌ വിദ്യാര്‍ത്ഥികളെ കൂടി വെട്ടി. ചാരുംമൂട് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ , അജയ് എന്നിവരെയാണ്‌ വെട്ടിയത്‌. തലയ്ക്കും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പഠിപ്പു മുടക്കിയ ശേഷം ചാരുംമൂട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം .

Leave a Reply

Your email address will not be published. Required fields are marked *