KOYILANDY DIARY

The Perfect News Portal

മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് ചരിത്ര വിജയം

മെക്‌സിക്കോ സിറ്റി > മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുക്ഷത്തെ പ്രതിനിധീകരിച്ച ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് ചരിത്ര വിജയം. 64 കാരനായ ഒബ്രഡോര്‍ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ടുനേടിയാണ് വന്‍ വിജയം കരസ്ഥമാക്കിയത്. എതിരാളിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ റിക്കാര്‍ഡോ അനായക്ക് 22 ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന് മെക്‌സിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറഞ്ഞു.

അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ റവല്യൂഷണറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോസ് ആന്റോണിയോ മീഡക്ക് ലഭിച്ചത് 16 ശതമാനം വോട്ടുമാത്രം. കഴിഞ്ഞ നൂറ്റാണ്ടില്‍ കൂടുതല്‍ കാലം മെക്‌സിക്കോ ഭരിച്ച പാര്‍ട്ടിയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി. ലക്ഷക്കണക്കിന് മെക്‌സിക്കക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കാണവേ ലോപ്പസ് പറഞ്ഞു.

‘ആര്‍ജവത്തോടെയും നീതിപൂര്‍വ്വവും ഈ രാജ്യത്തെ താന്‍ നയിക്കും. നിങ്ങളെ ഞാന്‍ പരാജയപ്പെടുത്തില്ല. നിങ്ങളെ ഞാന്‍ ദുഖിതരാക്കില്ല. ജനങ്ങളെ ഒരിക്കലും ഞാന്‍ ചതിക്കില്ല’; ലോപ്പസ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ലോപ്പസിനെ പിന്തുണക്കുന്നവര്‍ മെക്‌സിക്കോ നഗരത്തില്‍ കൂട്ടമായി എത്തി അഹ്ലാദ പ്രകടനം നടത്തി.

Advertisements

അഴിമതിക്കും പട്ടിണിക്കുമെതിരായിരിക്കും തന്റെ പോരാട്ടമെന്ന് ഒബ്രഡോര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്ബദ്ഘടനയായ മെക്‌സിക്കോയില്‍ പ്രസിഡന്റിന് പുറമെ 128 സെനറ്റ് അംഗങ്ങളെയും 500 അധോസഭാംഗങ്ങളെയും ഒമ്ബത് ഗവര്‍ണര്‍മാരെയും ആയിരത്തോളം പ്രാദേശിക പ്രതിനിധികളെയുമടക്കം മൂവായിരത്തോളം ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *