KOYILANDY DIARY

The Perfect News Portal

മഹാരാജാസിന്റെ പ്രിയ നേതാവിന് സഹപാഠികളുടെ അന്ത്യാഭിവാദ്യം

കൊച്ചി: അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹപാഠികള്‍ക്ക്‌ കണ്ണീരടക്കാനായില്ല. ഉള്ളിലെ വിങ്ങല്‍ മുദ്രാവാക്യമായി അവര്‍ ഉറക്കെ വിളിച്ചു ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ ….നൂറുനൂറ്‌ കണ്‌ഠങ്ങളില്‍നിന്നുയര്‍ന്ന ആ മുദ്രവാക്യം വിളികള്‍ക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ ക്യാമ്ബസിലെത്തി.

തന്നെ കാണാന്‍ അലമുറയോടെയെത്തിയ കൂട്ടുകാര്‍ക്ക്‌ നടുവില്‍ അവന്‍ കിടന്നു. ക്യാമ്ബസ് ഫ്രണ്ട്- പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയവാദികള്‍ ഇന്നുപുലര്‍ച്ചെയാണ്‌ അഭിമന്യുവിനെ അതിക്രൂരമായി കുത്തികൊന്നത്‌. അവനുയര്‍ത്തി പിടിച്ച രാഷ്ട്രീയം ആ വാര്‍ഗീയവാദികള്‍ക്ക്‌ അത്രമേല്‍ എതിരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *