KOYILANDY DIARY

The Perfect News Portal

അനുമോദന സദസ്സ് സംഘടിപ്പിച്ചു

പൊയിൽക്കാവ്: പൊയിൽക്കാവ് ജ്വാല ലൈബ്രറി അനുമോദന സദസ്സും ലഹരിവിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു. പൊയിൽക്കാവ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഇ.കെ. ജയലേഖ ഉദ്ഘാടനം ചെയ്തു. ജ്വാല പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. ഗീതാനന്ദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് മെമ്പർമാരായ ബേബി സുന്ദർരാജ്, ബീന കുന്നുമ്മൽ, ജയശ്രീ മന്നത്താനത്ത്, പി. രാധ, ശ്രീനി തരുതാരി, വിനീഷ് താഴത്തയിൽ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിലെ ഉന്നതവിജയികളെയും വായനാ മത്സരത്തിലെ വിജയികളെയും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *