KOYILANDY DIARY

The Perfect News Portal

ട്രെയിന്‍ യാത്രക്കാരനോട് പൊലീസിൻ്റെ ക്രൂരത

കണ്ണൂർ: ട്രെയിന്‍ യാത്രക്കാരനോട് പൊലീസിൻ്റെ ക്രൂരത. മാവേലി എക്സ്പ്രസില്‍ വെച്ച്‌ എ.എസ്‌.ഐ യാത്രക്കാരനെ മര്‍ദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എ.എസ്‌.ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവം. സ്ലീപ്പര്‍ കമ്പാര്‍ട്മെന്റില്‍ നിൽക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന്‍ ടിക്കറ്റ് ചോദിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരൻ്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാല്‍ താന്‌‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്‌ഐ പ്രമോദിൻ്റെ വാ​ദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *