KOYILANDY DIARY

The Perfect News Portal

അദ്ധ്യാപകര്‍ക്ക് നീതി ലഭ്യമാക്കണം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍

കോഴിക്കോട് : 2006 മുതല്‍ 2011 വരെ ജോലി ചെയ്യുകയും അക്കാലത്തെ ഒരു ആനുകൂല്യവും ലഭിക്കാതെ 2011 മുതലുള്ള അംഗീകാരം മാത്രം നല്‍കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ്.ടി.യു.) റൂറല്‍ സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അമീര്‍ അദ്ധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.എ. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.പി. ജാഫര്‍, ജനറല്‍ സെക്രട്ടറി കെ.പി. സാജിദ്, സി. ഇ. റഹീന, സബ് ജില്ലാ ജനറല്‍ സെക്രട്ടറി വി. അശ്റഫ്, കെ. അബ്ദുല്‍ ലത്തീഫ്, ടി.പി. നജ്മുദ്ദീന്‍, സഹീര്‍ ഒളവണ്ണ, എം.എ. സമദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *