KOYILANDY DIARY

The Perfect News Portal

അത്തോളി ടൗണിൽ ഫാസ്റ്റ് ഫുഡ്‌ കടയ്ക്ക് തീ പിടിച്ചു

അത്തോളി: അത്തോളി ടൗണിൽ chick bake എന്ന ഫാസ്റ്റ് ഫുഡ്‌ കടയ്ക്ക് തീ പിടിച്ചു. കടയിലെ വലിയ ചിമ്മിനിയിലാണ് തീ പടർന്ന് പിടിച്ചത്. അടുപ്പിൽ നിന്നും ചിമ്മിനി യിലേയ്ക്ക് തീപടരുകയായിരുന്നു. ഇത് ടൗണിൽ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. നിസാർ കൊളക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം കൊയിലാണ്ടിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ പൂർണമായി അണച്ചു. അസി. സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർമാൻമാരായ ഷിജു, ബബിഷ്, അഖിൽ, ഹോം ഗാർഡ് ബാലൻ ഡ്രൈവർ ഷാജു എന്നിവർ പങ്കെടുത്തു. തീയണക്കാൻ അത്തോളി പോലീസും രംഗത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *