KOYILANDY DIARY

The Perfect News Portal

അങ്കണവാടികളിൽ പ്രവേശനോത്സവം

കൊയിലാണ്ടി: അങ്കണവാടികളിൽ തിങ്കളാഴ്ച പ്രവേശനോത്സവം തുടങ്ങി. കൊയിലാണ്ടി നഗരസഭ രണ്ടാം വാർഡിലെ ചെമ്പ്രമുക്ക് അങ്കണവാടിയിൽ പ്രവേശനോത്സവവും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി. കൗൺസിലർ എൻ.ടി. രാജീവൻ, മുൻ കൗൺസിലർ സീമ കുന്നുമ്മൽ, വർക്കർ സി. ബിന്ദു, ഹെൽപ്പർ രമ, രമേശൻ രനിതാലയം തുടങ്ങിയവർ നേതൃത്വം നൽകി.

മൂടാടി ഗോപാലപുരം അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡംഗം ഷഹീർ ഉദ്ഘാടനം ചെയ്തു. റിട്ട. സർവേയർ ഒ. ഗോപാലൻനായർ സമ്മാനങ്ങൾ നൽകി. അങ്കണവാടി വർക്കർ ഒ. ജാനകി, കെ.കെ. മധു, പി.പി. അബ്ദുള്ള, പ്രേമലത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *