KOYILANDY DIARY

The Perfect News Portal

അക്ഷരമുറ്റം ക്വിസ്സ് മത്സരം: വന്മുകം – എളമ്പിലാട് സ്കൂളിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി: കോഴിക്കോട് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടന്ന ജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം – എളമ്പിലാട് സ്ക്കൂൾ വിദ്യാർത്ഥി എ.വി ദേവലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഉപജില്ലാ തല വിജയികളോട് മത്സരിച്ചാണ് ദേവലക്ഷ്മി ഒന്നാം സ്ഥാനം നേടിയെടുത്തത്.
ഈ മാസം 15 ന് കോഴിക്കോട്  ടാഗോർഹാളിൽ  നടക്കുന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വെച്ച് 7500 രൂപയും, മൊമന്റോയും, സർട്ടിഫിക്കറ്റുമടങ്ങിയ സമ്മാനം ദേവലക്ഷ്മി ഏറ്റുവാങ്ങും. നവംബർ 24 ന് പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന തല അക്ഷരമുറ്റം മെഗാഫൈനലിൽ ദേവലക്ഷ്മി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *