KOYILANDY DIARY

The Perfect News Portal

അംബാനി കുടുംബത്തിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

അംബാനി കുടുംബത്തിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്‌എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ച്‌ വിശദീകരണം തേടിയെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച്‌ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപ്പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് അംബാനി കുടുംബത്തിന്റെ വക്താവിന്റെ വിശദീകരണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *