KOYILANDY DIARY

The Perfect News Portal

ഒരു രാജ്യം ഒരു ഭാഷ വാദവുമായിഅമിത് ഷാ

ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. ഹിന്ദി ദിവസിനോട് അനുബന്ധിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം’ അമിത് ഷാ ട്വീറ്റ് ചെയ്തു. 2019 ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പാര്‍ട്ടികള്‍ ഈ കരട് നയത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *