KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞെടുത്തു

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞെടുത്തു. കൊല്ലം ജില്ലാക്കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍ കാപ്പെക്‌സ് ബോര്‍ഡ് ചെയര്‍മാനാണ് സുദേവന്‍.

ജില്ലാ സെക്രട്ടറിയായിരുന്ന കെഎന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നത്. ഇനി മൂന്ന് ജില്ലകളില്‍ കൂടി സിപിഐഎമ്മിന് പുതിയ സെക്രട്ടറിമാരെ കണ്ടെത്തേണ്ടതുണ്ട്.

കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന കെഎന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് എന്നിവരെയാണ് അടുത്തിടെ സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ കേന്ദ്രകമ്മറ്റിയിലേക്കും തെരഞ്ഞെടുത്തിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അവിടെയും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!