KOYILANDY DIARY.COM

The Perfect News Portal

വീടിന്റെ വാതില്‍പൂട്ട് പൊളിച്ച്‌ ടിവിയും ഇന്‍വേര്‍ട്ടര്‍ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു

മുള്ളേരിയ: മുള്ളേരിയയില്‍ വീടിന്റെ വാതില്‍പൂട്ട് പൊളിച്ച്‌ ടിവിയും ഇന്‍വേര്‍ട്ടര്‍ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു. മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. രാജഗോപാലന്റെ ഭാര്യ രാത്രി 7 മണിക്ക് ബന്ധുവീട്ടില്‍ പോയിരുന്നു.

കര്‍ണ്ണാടക ഈശ്വര മംഗലയില്‍ കുഴല്‍കിണര്‍ ജോലിക്ക് പോയ രാജഗോപാല്‍ രാത്രി പത്തരയോടെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറക് വശത്തെ വാതില്‍പൂട്ട് പൊളിച്ച നിലയിലായിരുന്നു.

അകത്തെ അലമാരയില്‍ സൂക്ഷിച്ച 2000 രൂപയും പാദസരവും വീട്ടിലെ ടി.വി.യും ഇന്‍വര്‍ട്ടര്‍ ബാറ്ററിയും മോഷണം പോയതായി രാജഗോപാല്‍ ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!