KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം

കൊയിലാണ്ടി: കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ഏറെ ബന്ധം കൽപ്പിക്കുന്ന കൊയിലാണ്ടിയിലെ പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം ജനുവരി 21 മുതൽ 28 വരെ ആഘോഷിക്കും.
22 ന് ശ്രീദേവി ആനയ്ക് നൽകുന്ന സർവ്വശ്രേഷ്ഠ വിരാണിനി പുരസ്ക്കാരം “ശൃംഖല” സമർപ്പിക്കുന്ന ചടങ്ങും താലപ്പൊലി ദിവസം മലബാറിൽ ആദ്യമായി നടക്കുന്ന ആനയൂട്ടും ഇത്തവണത്തെ പ്രത്യേകതയാണ്‌.
  • 21 ന്കാലത്ത് കൊടിയേറ്റം. വൈകു 5 മണി ചോമപ്പന്റെ കാവുകയറ്റം. രാത്രി 7 മണി രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി. 8.30 ന് മാങ്കുറിശ്ശി മണികണ്ഠന്റെ തായമ്പക. രാത്രി 10 മണി വില്ലെഴുന്നള്ളിപ്പ്, പുലർച്ചെ 1.30 ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന് നാന്ദകം എഴുന്നള്ളിപ്പ്.
  • 22ന് വൈകീട്ട് 3ന് കൊരയങ്ങാടിന്റെ അഭിമാനമായ ആന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും, “ശൃംഖല’യും സമർപ്പിക്കുന്നു. 5ന് ശീവേലി പഞ്ചവാദ്യസമേതം രാത്രി 8.15 തായമ്പക ഹരിഘോഷ് കലാമണ്ഡലം, രാത്രി. 10 ന് നാന്ദകം എഴുന്നള്ളിപ്പ്,
  • 23 ന് രാത്രി, 7 മണി പ്രിയദർശൻ കടമേരിയുടെ തായമ്പക, രാത്രി 8 മണി പ്രാദേശി കലാകാരൻമാരുടെ നൃത്ത വിരുന്ന്, രാത്രി 10 മണി നാന്ദകം എഴുന്നള്ളിപ്പ്.
  • 24ന് രാത്രി 7 മണി കൽപ്പാത്തി ബാലകൃഷ്ണൻ, ചിറക്കൽ നിധീഷ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക,
  • 25 ന് രാത്രി 7 മണി വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്നതായമ്പക, രായി 8 മണി നാടകം, ശ്രീ മഹാദേവായനം,
  • 26 ന് വലിയ വിളക്ക് രാത്രി 7 മണി പഞ്ചവാദ്യം, രാത്രി 9 മണി നീലേശ്വരം പ്രവീൺ അവതരിപ്പിക്കുന്ന തായമ്പക, മേള കലയിലെ കലാകാരൻമാരായ ശ്രീജിത്ത് മാരാമുറ്റം, ബാബു മാരാമുറ്റം, കാഞ്ഞിലശ്ശേരി പത്മനാഭൻ എന്നിവരെ ആദരിക്കുന്നു, രാത്രി 10.15 ഗാനമേള, ‘ അനുകരണ കലയിലെ പ്രതിഭ ഷഗ്നരാജിനെ ആദരിക്കുന്നു.
  • 27 ന് താലപ്പൊലി ഉച്ചയ്ക്ക് 11 മണി മലബാറിൽ ആദ്യമായി നടത്തുന്ന ആനയൂട്ട്, വൈകു. 6 മണി താലപ്പൊലി എഴുന്നള്ളിപ്പ്, 10.20ന് വാളകം കൂടും, തുടർന്ന് കരിമരുന്ന് പ്രയോഗം, 28 ന് കാലത്ത് 9 മണി മുതൽ തുലാഭാരം, 1 മണി ഗുരുതി തർപ്പണം, വൈകു 5 മണി. കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം കൊരയങ്ങാട് മഹാഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉൽസവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *