KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം: പാലക്കാട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസമാണ് മൊബൈല്‍ ഫോണിലൂടെ മുഖ്യമന്ത്രിക്ക് വധഭീഷണി ഉയര്‍ത്തിയത്.

ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിലേക്കാണ് വെള്ളിയാഴ്ച രാവിലെ 10.24 മണിയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രി വെള്ളിയാഴ്ച കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം.

തുടര്‍ന്ന് തൃശൂരിലെത്തിയ ഉടനെ സജേഷ് കുമാര്‍ ഈസ്റ്റ് പോലീസില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട്, ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.

Advertisements

സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ ഫോണ്‍ ഏതാനും നാള്‍ മുമ്പ്‌ നഷ്ടപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. സൈനബയേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *