KOYILANDY DIARY.COM

The Perfect News Portal

വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല: മന്ത്രി എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി. വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല. എന്നാല്‍ ചെറുഡാമുകള്‍ തുറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി

ദുരന്തനിവാരണത്തിന്​ സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്​. വൈദ്യുതി ബോര്‍ഡ് ഉടന്‍ യോഗം ചേരുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!