KOYILANDY DIARY

The Perfect News Portal

വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു

കോഴിക്കോട്​: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുമൃതദേഹങ്ങളും കണ്ടെടുത്തു. ബെന്നി, ഭാര്യ മേരി ഇവരുടെ മകന്‍അതുല്‍, ദാസ​​​​െന്‍റ ഭാര്യ ലിസിഎന്നിവ​രുടെ മൃതദേഹമാണ്​ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത്​. തകര്‍ന്നവീടി​​​െന്‍റ കട്ടിലിനടിയില്‍ നിന്നാണ്​ ബെന്നി​യേയും മകന്‍ അതുലി​​​െന്‍റയും മൃതദേഹം കണ്ടെത്തിയത്​.

കക്കയം ഡാം മൂന്നടിവരെ തുറക്കും: തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം

പൂര്‍ണമായും മണ്ണിനടിയിലായ വീട്​ ജെ.സി.ബി ഉപയോഗിച്ച്‌​ നീക്കിയാണ്​ മൃതദേഹങ്ങള്‍ പുറത്തെടുത്തത്​. പുലര്‍ച്ചെ രണ്ടു മണിയോടെയാണ്​ വിലങ്ങാട്​ ഉരുള്‍പൊട്ടലുണ്ടായത്​. പ്രദേശത്ത്​ മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഒരു വീട്​ ഭാഗികമായി തകര്‍ന്നു.

Advertisements

മണ്ണിനടിയിലായ ഒരു വീട്ടില്‍ നിന്ന്​ നാട്ടുകാര്‍ ദാസനെ നാട്ടുകാര്‍രക്ഷപ്പെടുത്തി. എന്നാല്‍ ഭാര്യ ലിസ മണ്ണിനടിയില്‍പെടുകയായിരുന്നു. പൂര്‍ണമായും മണ്ണിനടിയിലായ മറ്റൊര​ു വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *