KOYILANDY DIARY

The Perfect News Portal

ബഷീർ ദിനാചരണവും എൽ.പി, യു.പി  വിദ്യാരംഗം കലാസാഹിത്യ വേദിയും

കൊയിലാണ്ടി ജി.എഫ്. യു.പി. സ്കൂളിൽ ബഷീർ ദിനാചരണവും എൽ.പി , യു.പി  വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടത്തി. ബഷീർ ഓർമകൾ, ബഷീർ വരകളിലൂടെ, ബഷീർ കഥാപാത്ര പരിചയം, ഡോക്യമെന്ററി പ്രദർശനം, പൂവമ്പഴം കഥയുടെ ദൃശ്യാവിഷ്കരം തുടങ്ങിയവ ശ്രദ്ധേയമായി.

പ്രധാനാധ്യാപകൻ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരൻ മാസ്റ്റർ ധ്യാൻചന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ രാജീവൻ മുഖ്യാതിഥിയായി. നന്മ പ്രവർത്തകൻ വി കെ രവി, എ.കെ അനില ടീച്ചർ, ഷൈനി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യു. ഷമീന ടീച്ചർ സ്വാഗതവും എൻ.വി. പദ്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *