പുസ്തകോത്സവം ആരംഭിച്ചു
കൊയിലാണ്ടി: സംസ്കാര ചെങ്ങോട്ടുകാവിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ടുകാവ് ശ്രീ രാമാനാന്ദാശ്രമത്തില് തത്വപ്രകാശിനി ആദ്ധ്യാത്മിക-സാംസ്കാരിക പരമ്പര പുസ്തകോത്സവം ആരംഭിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഡോ. കൂമുള്ളി ശിവരാമന് അദ്ധ്യക്ഷത വഹിച്ചു.
ശ്രീമദ് വീതസംഗാനന്ദ സ്വാമികള്‍ രാമന് കീഴന, ലീലാകൃഷ്ണന്, ചന്ദന ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ രംഘങ്ങളിലെ പ്രഗത്ഭര്‍ ജനുവരി 6 വരെ നീളുന്ന പരിപാടിയില്‍ പങ്കെടുക്കും.